മതം എനിക്ക് ഒരു സ്വകാര്യ സ്വത്താണ്

മതങ്ങൾ, മതനേതാക്കൾ. അനുയായികൾ, അവരുടെ ദൈവവിശ്വസം, മത വിശ്വാസങ്ങൾ, ആചരണങ്ങൾ, പ്രാമാണ്യ അവകാശവാദങ്ങൾ  എന്നിവ നിരന്തരം പുനർവിചിന്തനം ചെയ്യുകയോ പുനർവ്യാഖ്യാനിക്കുകയോ ചെയ്യണമെന്നു എല്ലാവരും പലപ്പോഴും ആഗ്രഹിക്കുന്നു. തീവ്രദേശീയത, തീവ്രവാദം, മതമൗലികവാദം, മതനേതാക്കൾക്കുഉള്ള ‘തെറ്റാവരം”, ദൈവത്തിന്റെകര്യം മറ്റാർക്കും  “ചോദ്യം ചെയ്യാനാവാത്തത്”, മതങ്ങളുടെ ദുഷിച്ച വഴികളെക്കുറിച്ച് സംസാരിക്കാനും, നവീകരണത്തിന് ആഹ്വാനം ചെയ്യാനും പലർക്കും  പൊതുവെ ഭയമാണ്. “മതമില്ലാതെ ധാർമ്മികത ഉണ്ടാകില്ല”. “ധാർമ്മികതയില്ലാത്ത ഒരു മതവും ഉണ്ടാകരുത്” എന്ന പ്രസ്താവനകൾ എന്നേക്കാൾ  ഗൗരവമായി പഠിക്കേണ്ടതാണ്. അടിസ്ഥാനപരവും കാലോചിതും മാതൃകാപരമായൊരു മാറ്റം മതത്തിന് അത്യന്താപേക്ഷിതമെങ്കിലും വെല്ലുവിളി നിറഞ്ഞതാണ്. 

മനുഷ്യരുടെ ചരിത്രബോധം  വിമർശനാത്മകചിന്തയും, ശാസ്ത്രീയ സമീപനവും നിത്യം നവീകരിക്കുന്ന ചിന്താശേഷിയും, അവരെ മികച്ച അതിജീവന വിദഗ്‌ദ്ധരാക്കി (Survival Specialist). അതുല്യവും, ഭൗതികവും ആയ മനുഷ്യബോധംത്തിന്റെ (Human Consciousness) വികാസത്തിന്റെ ഭാഗമായി മനുഷ്യൻ നിർമ്മിച്ചെടുത്തതാണ് മതം എന്ന് ആരും പൊതുവെ പുറത്തു പറയുകയോ, സമ്മതിച്ചു തരുകയോയില്ല. എങ്കിലും അത് സത്യമാണ്. കാരണം മനുഷ്യർ ഭൂമണ്ഡല, ജൈവമണ്ഡല ,പരിണാമദശകൾക്ക് അപ്പുറത് ബുദ്ധികചിന്തയുടെ മണ്ഡലത്തിത്തിലേക്ക്  വളർന്ന് ഒരു അതുല്യ പ്രീതിഭാസമായി. മനുഷ്യർക്ക് ഭൗതിക ലോകത്തും അതേ സമയം സാങ്കൽപ്പികമായ ലോകത്തിൽ ഒരേ സമയത്തു് വ്യാപിരിക്കുവാനും ജീവിക്കുവാനും സാധിക്കും. ഭൗതിക യാഥാര്‍ത്ഥ്യങ്ങള്‍ സൃഷ്‌ടിക്കുന്ന പോലെ  സാങ്കൽപ്പിക അസ്തിത്വങ്ങൾ സൃഷ്ടിക്കാതെ, മനുഷ്യജീവിതം അഥവാ ജൻമം  ഉദ്ദേശ്യരഹിതവും, ലക്ഷ്യമില്ലാത്തതും, അർത്ഥശൂന്യവും ആകും.

അങ്ങനെ ദൈവം മനുഷ്യരുടെ നന്മക്കും നിലനിൽപിനും  ഉദ്ദേശശുദ്ധിയോട് സംജാതമായാ ഒരു മൗലിക സത്തയായി. എന്നാൽ ഈ ഉണ്മയെ തെറ്റായി വ്യാഖ്യാനിക്കാതെ നിരന്തരം പുനർനിർമിക്കണ്ട ഉത്തരവാദിതം മനുഷ്യർക്കു എന്നുമുണ്ട്. അസ്തിത്വപരമായ ഉത്കണ്ഠയും അതിജീവിക്കാനുള്ള ജീവിത തടസ്സങ്ങളുമാണ് മനുഷ്യനെ വിശ്വാസത്തിലേക്കും അന്ധവിശ്വാസത്തിലേക്കും  അടുപ്പിക്കുന്നത്. അതിനെ മുതലെടുത്തുകൊണ്ട് മതത്തിനെ സ്വാർത്ഥപരമായും രാഷ്ട്രിയ നേട്ടത്തിനും സാമ്പത്തികസംബധനമാർഗമാക്കിയും പലരും ഉപയോഗപ്പെടുത്തുന്നു. വിശ്വാസം എന്ന പേരിൽ പലതും മനുഷ്യരുടെ ബുദ്ധിയിലേക്ക് വികലതകൾ അടിച്ചേൽപ്പിക്കുന്നതാണ് ഇന്ന് നാം കാണുന്നത്. എന്നാൽ യഥാർത്ഥത്തിൽ മനുഷ്യന് ആത്മീയതയിലേക്കും (Spirituality) സാമൂഹ്യ നന്മയിലേക്കും (Responsibility towards the Other), അതിജീവനത്തിലേക്കും  (Resilience) നയിക്കുന്ന യുക്‌തഭദ്രവും (Critical Thinking) അതിനൂതനവും (Innovative) സുസ്ഥിരവും (Sustainable) സർഗാത്മകവുമായ (Creative) ഒരു മനോഭാവമാണ് ആവശ്യം. മതവും  ദൈവസകൽപും. പ്രത്യക്ഷസ്വഭാവത്തിൽനിന്നും ഭാവത്തിലും രൂപത്തിൽനിന്നും മാറി അതിവിശാലവും ലളിതവുമായ ഒരു സ്വകാര്യ സത്തയായിരിക്കണം, അനുഭവമായിരിക്കണം  ഓരോരുത്തർക്കും.മതം 

“മതം ഒരു സ്വകാര്യത മൂവ്മെന്റ്” നിരീശ്വരവാദത്തെ പ്രോത്സാഹിപ്പിക്കുകയോ മതങ്ങളുടെ സത്യവാദങ്ങളെ എതിർക്കുകയോ ചെയ്യുന്നില്ല. പിന്നയേ, പറയാൻ ശ്രമിക്കുന്നത്  ‘ദൈവം ഉണ്ടോ ഇല്ലയോ’, എന്നതല്ല. “നമുക്ക്  ദൈവം ഉണ്ടായിരിക്കണം” മനുഷ്യാവബോധത്തിന്റെ സര്‍ഗ്ഗവൈഭവത്തിന്റ  ചാതുര്യത്തിലും മാനവീയശ്രേഷ്‌ഠതയിലും നമുക്ക്  ദൈവത്തെ നിരന്തരം സൃഷ്ടിക്കാതിരിക്കാൻ പറ്റില്ല.

You may also like...

126 Comments

  1. [url=https://acyclovirmc.com/]zovirax ointment cost[/url]

  2. [url=http://toradol.directory/]buy toradol online[/url]

  3. [url=http://finasterideff.com/]propecia proscar[/url]

  4. [url=http://baclofem.com/]baclofen 25 mg tablets[/url]

  5. [url=https://bactrim.company/]where can i buy bactrim[/url]

  6. [url=http://doxycyclinepr.com/]doxycycline over the counter canada[/url]

Leave a Reply

Your email address will not be published. Required fields are marked *